എംഎൽഎ ഫണ്ട് അനുവദിച്ചു
1515966
Thursday, February 20, 2025 4:53 AM IST
കൽപ്പറ്റ: ടി. സിദ്ദിഖ് എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൽപ്പറ്റ നിയോജകമണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിൽ കുട്ടമംഗലം ബദ്രിയ കനാൽ റോഡ് കോണ്ക്രീറ്റ് പ്രവർത്തിക്കായി 10 ലക്ഷം രൂപ, പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കണിയാന്പറ്റ ഗ്രാമപഞ്ചായത്തിൽ എടക്കുടി ശിഹാബ് റോഡ് കോണ്ക്രീറ്റ് പ്രവർത്തിക്കായി മൂന്ന് ലക്ഷം രൂപ, കണിയാന്പറ്റ ഗ്രാമപഞ്ചായത്തിൽ കീടക്കാടൻ അസീസ് നടപ്പാത കോണ്ക്രീറ്റ് പ്രവർത്തിക്കായി നാല് ലക്ഷം രൂപ,
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ സെന്റ് വിൻസെന്റ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് തയ്യൽ മെഷീനും വാട്ടർ പ്യൂരിഫയറും വാങ്ങുന്നതിന് ഒരു ലക്ഷം രൂപ, വൈത്തിരി ഓഫീസിനും താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളിലേക്കും ഇ ഓഫീസ് നടപ്പാക്കുന്നതിന് ആവശ്യമായ കംപ്യൂട്ടർ, പ്രിന്റർ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് ആറ് ലക്ഷം രൂപയുടെയും ഭരണാനുമതിലഭിച്ചു.