ഇടത് ഭരണത്തിൽ ജനജീവിതം ദുരിതപൂർണം: എൻ.ഡി. അപ്പച്ചൻ
1515964
Thursday, February 20, 2025 4:53 AM IST
കൽപ്പറ്റ: ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ എട്ട് വർഷമായി നടത്തുന്ന ഭരണം കേരളത്തിലെ ജനങ്ങൾക്ക് യാതൊരു വിധത്തിലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടാക്കിയതെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. കാർഷിക മേഖലയെ മുച്ചൂടും മുടിക്കുന്ന നയങ്ങളാണ് സർക്കാർ പിന്തുടരുന്നത്.
ഭൂ നികുതി ഇരട്ടിയായി വർധിപ്പിച്ച സർക്കാർ കർഷകരെ സഹായിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വന്യമൃഗ ശല്യംമൂലം കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രമല്ല വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ തകിടംമറിക്കുകയാണ്. പൊതു വിപണിയിൽ ഇടപെടാനോ വില വർധന പിടിച്ചുനിർത്താനോ സർക്കാർ ഒന്നും ചെയ്യുന്നില്ല. സപ്ലൈകോ സംവിധാനത്തെ മുഴുവൻ സർക്കാർ തകർക്കുകയാണ്.
ലഹരി മാഫിയ നാടിന്റെ ജീവിതം ദുഷ്കരമാക്കി തീർക്കുന്നു സിപിഎമ്മിന്റെ യുവജന വിദ്യാർഥി സംഘടനകളാണ് ലഹരി മാഫിയയുടെ ഏജന്റ്മാരായി പ്രവർത്തിക്കുന്നതെന്ന് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ലഹരിയുടെ കടന്നുകയറ്റം ഉണ്ടായിട്ടും അത് തടയാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. സംസ്ഥാനത്തെ ആരോഗ്യ മേഖലയെയും പാടെഅവഗണിക്കുന്ന നയമാണ് സർക്കാർ തുടരുന്നത്.
ആശുപത്രികളിൽ ആവശ്യമരുന്നുകൾ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങൾ പ്രതിഷേധിച്ച് കൽപ്പറ്റ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൽപ്പറ്റ വില്ലേജ് ഓഫീസിനു മുന്പിൽ നടത്തിയ ധർണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പി.പി. ആലി, പി. വിനോദ് കുമാർ, കെ.കെ. രാജേന്ദ്രൻ, ആയിഷ പള്ളിയാൽ, കെ. അജിത, കെ.എസ്. മണി, ഡിന്േറാ ജോസ്, കെ. ശശികുമാർ, മുഹമ്മദ് ഫെബിൻ, ഏബ്രഹാം, സുബ്രമണ്യൻ, ശിഹാബ് കച്ചാസ്, പി.കെ. മുരളി, ബാബു, രമേശൻ മാണിക്യൻ, ടി. സതീഷ് കുമാർ, സാലി റാട്ടക്കൊല്ലി, ഷബിനാസ് തെന്നാനി, അർജുൻ ദാസ്, ഷേർലി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളമുണ്ട: വെള്ളമുണ്ട മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി വെള്ളമുണ്ട വില്ലേജ് ഓഫീസിന് മുന്പിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ടി.കെ. മമ്മൂട്ടി, സാജു മടത്തിൽ പറന്പിൽ, മുഹമ്മദ് ഉനൈസ്, ചന്തു പുല്ലോറ, ഐ.സി. തോമസ്, മുനീർ തരുവണ, ഷാജി പനമട, കെ.എം. ബിജു, മത്തായി കോച്ചേരി, ടി.സി. തങ്കച്ചൻ, കെ.എം.സി. മജീദ് എന്നിവർ പ്രസംഗിച്ചു.
കോട്ടത്തറ: കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെപിസിസി സെക്രട്ടറി ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
പോൾസണ് കൂവക്കൽ, യുഡിഎഫ് കണ്വീനർ സുരേഷ് ബാബു വാളൽ, സി.കെ. ഇബ്രായി, വി.ആർ. ബാലൻ, ഒ.ജെ. മാത്യു, എം.വി. ടോമി, ജോസ്പീയൂസ്, വേണുഗോപാൽ, വി.ഡി. സാബു, ആന്റണി പാറയിൽ, പി.ജെ. വിൻസെന്റ്, പി.എൽ. അനീഷ്, രശ്മി ജോസഫ്, ടി. ഇബ്രായി, ഇ.എഫ്. ബാബു, ഇ.കെ. വസന്ത, ശാന്ത ബാലകൃഷ്ണൻ, വി.കെ. ശങ്കരൻകുട്ടി, പി.ജെ. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.
മേപ്പാടി: മേപ്പാടി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പടി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.വി. റോയ് അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ഗോകുൽദാസ് കോട്ടയിൽ, ഒ. ഭാസ്കരൻ, രാജു ഹെജമാടി, രാധ രാമാസ്വാമി, ടി.എ. മുഹമ്മദ്, വയനാട് സക്കറിയാസ്, പി.എം. സൈദലവി, എ. രാംകുമാർ, നോറിസ് മേപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.
പുൽപ്പള്ളി: കോണ്ഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി പുൽപ്പള്ളി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെപിസിസി. നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, മണി പാന്പനാൽ, ഇ.എ. ശങ്കരൻ, റെജി പുളിങ്കുന്നേൽ, രാജു തോണിക്കടവ്, ജോമറ്റ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: മുള്ളൻകൊല്ലി മണ്ഡലം കോണ്ഗ്രസ് കമ്മറ്റി നടത്തിയ പാടിച്ചിറ വില്ലേജ് ഓഫീസ് മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി പി.ഡി. സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നൻ മുഖ്യപ്രഭാഷണം നടത്തി. ബീന ജോസ്, വർഗീസ് മുരിയൻകാവിൽ, ശിവരാമൻ പാറക്കുഴി, പി.കെ. ജോസ്, സണ്ണി മണ്ഡപത്തിൽ, ജോയ് വാഴയിൽ, മാത്യു ഉണ്ണിയപ്പള്ളി, ജോസ് നെല്ലേടം പത്മകുമാരി, മനോജ് ഉതുപ്പാൻ, പി.എം. കുര്യൻ, വിൽസണ് ചൂനാട് എന്നിവർ പ്രസംഗിച്ചു.
മക്കിയാട്: തൊണ്ടർനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസിനു മുന്പിൽ നടത്തിയ ധർണ ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. എസ്.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. എക്കണ്ടി മൊയ്തൂട്ടി, ടി. മൊയ്തു, പി.എം. ടോമി, കെ.ടി. കുഞ്ഞിക്കൃഷ്ണൻ, ഇ.ടി. സെബാസ്റ്റ്യൻ, ജിജി ജോണി, ബൈജു പുത്തൻപുരയ്ക്കൽ, ഷിന്റോ കല്ലിങ്കൽ, എം.ടി. ജോസഫ്, കെ.എസ്. ബിനോയ് എന്നിവർ പ്രസംഗിച്ചു.