നക്സൽ വർഗീസ് രക്തസാക്ഷിത്വദിനം ആചരിച്ചു
1515977
Thursday, February 20, 2025 4:55 AM IST
കൽപ്പറ്റ: സിപിഐ(എംഎൽ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നക്സൽ വർഗീസിന്റെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി.
കെ. ബാലസുബ്രഹ്മണ്യൻ, പി. സുകുമാരൻ, എം.കെ. കൃഷണൻകുട്ടി, കെ. വാസുദേവൻ, തങ്കമ്മു, പി. പരമേശ്വരി, എം. ശ്രീജ, രാധാകൃഷ്ണൻ, പി.എസ്. ബിനു എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
പൊതുസമ്മേളനം പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. കെ.പി. സത്യൻ അധ്യക്ഷത വഹിച്ചു.