നടവയൽ സെന്റ് തോമസ് സ്കൂളിൽ "ഒപ്പം’ പദ്ധതി തുടങ്ങി
1515971
Thursday, February 20, 2025 4:53 AM IST
നടവയൽ: നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ ’ഒപ്പം’ പദ്ധതി തുടങ്ങി. ധനസമാഹരണം നടത്തിയും സ്റ്റേഷനറി ഇനങ്ങൾ ശേഖരിച്ചും അഗതികളെ സഹായിക്കുന്നതിന് ആവിഷ്കരിച്ചതാണ് പദ്ധതി.
ഇതിന്റെ ഭാഗമായി നടവയലിലെയും സമീപപ്രദേശങ്ങളിലെയും അഞ്ച് അഗതിമന്ദിരങ്ങൾ സന്ദർശിച്ച് അന്തേവാസികൾക്ക് സഹായം ലഭ്യമാക്കും. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സമാഹരിച്ച പണവും സ്റ്റേഷനറി ഇനങ്ങളും ജെആർസി അംഗത്തിനു കൈമാറി സ്കൂൾ പിടിഎ പ്രസിഡന്റ് വിൻസന്റ് ചേരവേലിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
മദർ പിടിഎ പ്രസിഡന്റ് ജിൻസി ഷാന്റി പ്രസംഗിച്ചു. ജെആർസി കൗണ്‍സലർമാരായ ഷെല്ലി, ഷില്ലി, പി.ജെ. സെബാസ്റ്റ്യൻ, സിസ്റ്റർ ബിന്ദു, ബിന്റ, ബിന്ദു കെ. പോൾ, ഷൈനി ജോർജ്, ജെആർസി യൂണിറ്റ് ലീഡർ ആനി ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.