ചുണ്ടേൽ ആർസിഎൽപി സ്കൂൾ വാർഷികം ആഘോഷിച്ചു
1515972
Thursday, February 20, 2025 4:53 AM IST
ചുണ്ടേൽ: ആർസിഎൽപി സ്കൂൾ 101-ാം വാർഷികം സ്പെക്ട്ര 2കെ25 എന്ന പേരിൽ ആഘോഷിച്ചു. കോഴിക്കോട് രൂപത കോർപറേറ്റ് മാനേജർ മോൺ.ജെൻസണ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.റോയ്സണ്‍ ആന്റണി അധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, വാർഡ് അംഗം ബി. ഗോപി, കോർപറേറ്റ് സെക്രട്ടറി സിസ്റ്റർ തെരസിൽഡ് എന്നിവർ പ്രസംഗിച്ചു.
സർവീസിൽനിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ജെ.എസ്. ചിത്ര, അധ്യാപകരായ ആൻസി പോൾ, എം.എം. ബിന്ദു, ജിബി ജോസഫ്, എൻ. മിനി എന്നിവർക്ക് യാത്രയയപ്പ് നൽകി. പിടിഎ പ്രസിഡന്റ് റോബിൻസണ്‍ ആന്റണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി. ജൂലി നന്ദിയും പറഞ്ഞു. കലാപരിപാടികൾ നടന്നു.