മേരിമാതാ കോളജിൽ ഇരിഞ്ഞാലക്കുടയിൽ നിന്നുള്ള വിദ്യാർഥികൾ സന്ദർശനം നടത്തി
1515559
Wednesday, February 19, 2025 5:02 AM IST
മാനന്തവാടി: മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ സന്ദർശനം നടത്തി. രണ്ടു ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തു. മേരിമാതാ കോളജും ക്രൈസ്റ്റ് കോളജും നേരത്തേ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
അക്കാദമിക് രംഗം, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഓറിയന്റേഷൻ പരിപാടികൾ, അധ്യാപക ഓറിയന്റേഷൻ എന്നിവയാണ് കോളജുകൾ തമ്മിലുള്ള സഹകരണ മേഖലകൾ. ഇരിഞ്ഞാലക്കുടയിൽനിന്നു 40 വിദ്യാർഥികളാണ് മേരിമാതാ കോളജിൽ എത്തിയത്.
കോളജ് കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ടി.ഇ. ജിഷ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഡോ.കെ.ജെ. എൽദോ, സിസ്റ്റർ എലിസബത് എംജെ എന്നിവർ നേതൃത്വം നൽകി.