വന്യമൃഗ ആക്രമണം: പ്രതിഷേധ പ്രകടനം നടത്തി
1515970
Thursday, February 20, 2025 4:53 AM IST
പുൽപ്പള്ളി: തൃശൂർ താമരവെള്ളച്ചാലിൽ കാട്ടാന ആക്രമിച്ചു കൊല്ലപ്പെട്ട പ്രഭാകരന്റെ മരണത്തിൽ പുൽപ്പള്ളി മണ്ഡലം കമ്മിറ്റി പുൽപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്പോൾ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമില്ലെന്ന പൊതുസമൂഹത്തിൽ പരസ്യമായി പറയുന്ന കഴിവുകെട്ട വനംമന്ത്രി രാജി വയ്ക്കണമെന്നും വയനാട്ടിൽ കടുവ ആക്രമിച്ച് ഭക്ഷിച്ച സ്ത്രീയുടെ മൃതദേഹം മറവു ചെയ്യുന്നതിന് മുൻപ് പൊതുവേദിയിൽ പാട്ടുപാടി തിമിർത്ത വനംമന്ത്രി നാടിനു തന്നെ ശാപമാണെന്നും മന്ത്രി രാജിവയ്ക്കുംവരെ സമരവുമായി മുന്നോട്ട് പോകുമെന്നും പുൽപ്പള്ളി മണ്ഡലം കമ്മിറ്റി അറിയിച്ചു.
കെപിസിസി നിർവാഹകസമിതി അംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. എൻ.യു. ഉലഹാന്നാൻ, ബീന ജോസ്, വർഗീസ് മുരിയൻകാവിൽ, മണി പാന്പനാൽ, റെജി പുളിങ്കുന്നേൽ, ജോമറ്റ് കോതവഴിക്കൽ, മണി ഇല്ല്യന്പം, മുരളി പുറത്തൂട്ട്, സാബു ഫിലിപ്പ്,
ഷിജോ കൊട്ടുകപ്പിള്ളി, എം.ടി. കരുണാകരൻ, രാജു തോണിക്കടവ്, ദേവസ്യ മീനംകൊല്ലി, പി.ജെ. കുട്ടിയച്ചൻ, മണിലാൽ, കുരിയാച്ചൻ വട്ടക്കുന്നേൽ, പി.വി. വർക്കി, മാത്യു ഉണ്ടശാൻപറന്പിൽ, ജോയി പുളിക്കൽ, മുകുന്ദൻ പാക്കം എന്നിവർ പ്രസംഗിച്ചു.