വില്ലേജ് ഓഫീസുകൾക്കു മുന്പിൽ കോണ്‍ഗ്രസ് പ്രവർത്തകർ ധർണ നടത്തി
1515973
Thursday, February 20, 2025 4:53 AM IST
ചീരാൽ: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്പിൽ ധർണ നടത്തി. ബത്തേരി ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എം. ഷിജു അധ്യക്ഷത വഹിച്ചു. വി.ടി. രാജു, കെ.വി. ശശി, വി.ടി. ബേബി, ജെ.എ. രാജു, കെ.സി.കെ. തങ്ങൾ, പ്രസന്ന ശശീന്ദ്രൻ, കെ. മുനീബ്, ഷീല പുഞ്ചവയൽ, പി.ടി. ആന്റണി, ആർ. സരള, കെ.ടി. ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നടവയൽ: വില്ലേജ് ഓഫീസിനു മുന്പിൽ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെപിസിസി അംഗം കെ.കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൻസന്റ് ചേരവേലിൽ അധ്യക്ഷത വഹിച്ചു. അന്നക്കുട്ടി ജോസ്, സിറാജ് നെല്ലിയന്പം, മേഴ്സി സാബു, ടോമി ചേനാട്ട്, ഷീമ മാനുവൽ, ഷാന്റി ചേനപ്പാടി, റോസിലി തോമസ് എന്നിവർ പ്രസംഗിച്ചു.
സ്കറിയ മണ്ണൂർ, ജോമോൻ ഇരട്ടമുണ്ട, സണ്ണി ഐക്കരക്കുടി, ജിൽസ് പോൾ വട്ടക്കുന്നിൽ, തങ്കച്ചൻ മുണ്ടത്താനം, അജയ് വർക്കി, അതുൽ തോമസ്, ബിന്ദു സജീവൻ, റീത്ത സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി.