സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
1515556
Wednesday, February 19, 2025 5:02 AM IST
മുട്ടിൽ: കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. മാലിന്യം കൈകാര്യം ചെയ്യുന്നതിൽ സ്ക്രാപ്പ് മർച്ചന്റുമാർക്കുള്ള പരിചയവും അനുഭവസന്പത്തും പ്രയോജനപ്പെടുത്താൻ സർക്കാർ സ്ഥാപനങ്ങൾ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഹർഷാദ് ഉദ്ഘാടനം ചെയ്തു. എം.സി. ബാവ അധ്യക്ഷത വഹിച്ചു. മുരുകൻ തേവർ മുഖ്യപ്രഭാഷണം നടത്തി.
എം.എച്ച്. അഷ്കർ, കെ.വി. ഹാരിസ്, ആസിഫ് തിരുവനന്തപുരം, അറഫാത്ത് കോഴിക്കോട്, നിസാർ തലശേരി, കുഞ്ഞുമുഹമ്മദ് പട്ടാന്പി, റഷീദ് കാലടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.സി. ബാവ(പ്രസിഡന്റ്), വി. പ്രജീഷ്കുമാർ(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.