കൃഷിനാശമുണ്ടായകർഷകർക്ക് അടിയന്തര സഹായം നൽകണം
1515975
Thursday, February 20, 2025 4:55 AM IST
പുൽപ്പള്ളി: വരൾച്ചയും വന്യമൃഗ ശല്യവും രൂക്ഷമായ മുള്ളൻകൊല്ലി പഞ്ചായത്തിലെ കർഷകർക്ക് അടിയന്തര സഹായം എത്തിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. മുള്ളൻകൊല്ലി മണ്ഡലം കോണ്ഗ്രസ് കണ്വെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രൂക്ഷമായ വരൾച്ചയിൽ പലഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുകയാണ്. അതിരൂക്ഷമായ വന്യമൃഗശല്യവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു. വരൾച്ചയും വന്യമൃഗ ശല്യവും കാരണം ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ജപ്തി നടപടികൾ നിർത്തിവയ്ക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ബീന ജോസ് കരുമാകുന്നേൽ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ആദിവാസി കോണ്ഗ്രസ് ദേശീയ കോഓർഡിനേറ്റർ ഇ.എ. ശങ്കരൻ, ഗിരിജ കൃഷ്ണൻ, സി.കെ. ജോർജ്, ജോസ് നെല്ലേടം, ഷിനോയി തുണ്ടത്തിൽ, സണ്ണി കുളിരിയേൽ, സാജൻ കടുപ്പിൽ,
സുനിൽ പഴയപ്ലാത്ത്, പി.കെ. ജോസ്, മനോജ് ഉതുപ്പാൻ, ജാൻസി വടാന, പത്മകുമാരി, ഷിനോജ് കളപ്പുര, ജയിംസ് വടക്കേക്കര, ജസ്റ്റിൻ കടുപ്പിൽ, അഭിജിത്ത് തെക്കനാട്ട്, സണ്ണി നാല്പത്തഞ്ചിൽ, വിൻസന്റ് ചൂനാട്ട്, മാത്യു കോട്ടൂർ, ഡോ.കെ.സി. തോമസ്, അലക്സ് പുന്നലത്ത്, മനോജ് കടുപ്പിൽ, ജോസ് കണ്ണന്താനം, മാത്യു കണ്ണന്താനം, എന്നിവർ പ്രസംഗിച്ചു.