ഊട്ടിയിൽ അവലോകന യോഗം നടത്തി
1516339
Friday, February 21, 2025 6:05 AM IST
ഉൗട്ടി: ഉൗട്ടി തമിഴകം മാളികയിൽ അവലോകന യോഗം നടത്തി. നീലഗിരി പാർലിമെന്റ് മണ്ഡലത്തിലെ വികസന പ്രവൃത്തികൾ വിലയിരുത്തി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ നടന്നു.
യോഗത്തിൽ എ. രാജ എംപി അധ്യക്ഷത വഹിച്ചു. നീലഗിരി ജില്ലാ നിരീക്ഷകൻ വിനീത്, ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു, ഡിആർഒ നാരായണൻ, സബ് കളക്ടർമാരായ കൗസിക്, സംഗീത, ഡിഎഫ്ഒ ഗൗതം, ആർ. ഗണേഷ് എംഎൽഎ, ഉദ്യോഗസ്ഥരായ ശിബിലാ മേരി, രാജശേഖർ, ദയാലൻ, രമേശ്, കുപ്പുരാജ്, രവിചന്ദ്രൻ, പ്രവീണാ ദേവി, കുഴന്തരാജ്, കൽപന, സോമസുന്ദരം, വസന്തമല്ലിക തുടങ്ങിയവർ സംബന്ധിച്ചു.
25 പേർക്ക് 25.45 ലക്ഷം രൂപ ചെലവിൽ സ്കൂട്ടറുകളും, 1.14 കോടി രൂപ ചെലവിൽ 20 ആദിവാസികൾക്ക് വീട് നിർമിക്കാനുള്ള ഓർഡർ കോപ്പികളും പരിപാടിയിൽ വിതരണം ചെയ്തു.