ഫ്യൂച്ചർ ഇന്ത്യ പദ്ധതി: സാന്പത്തിക വർഷത്തെ പ്രവർത്തനം സമാപിച്ചു
1516332
Friday, February 21, 2025 5:59 AM IST
കൽപ്പറ്റ: ഫ്യൂച്ചർ ഇന്ത്യ എന്ന പേരിൽ മുനിസിപ്പാലിറ്റി നടപ്പാക്കിയ കായിക പരിശീലന പദ്ധതിയുടെ ഈ സാന്പത്തികവർഷത്തെ പ്രവർത്തനം സമാപിച്ചു. സമാപന സമ്മേളനം എസ്കെഎംജെ ഹയർ സെക്കക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ മുജീബ് കേയെംതൊടി, അഡ്വ.എ.പി. മുസ്തഫ, ആയിഷ പള്ളിയാൽ, എം.കെ. ഷിബു, റൈഹാനത്ത്,എസ്കെഎംജെ സ്കൂൾ ഹെഡ്മാസ്റ്റർ എം.പി. കൃഷ്ണകുമാർ, ജിവിഎച്ച്എസ് ഹെഡ്മിസ്ട്രസ് പി.കെ. സൽമ, കായികാധ്യാപകരായ കെ. ശോഭ, അരുണ്‍ ടി. ജോസ്, ഡൈനി കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
പരിശീലകരായ കെ.വി. ജോസഫ്(ബാസ്കറ്റ് ബോൾ), മുഹമ്മദുകുട്ടി(സോഫ്റ്റ് ബോൾ), സജൽ മുഹമ്മദ്(ഫുട്ബോൾ), എൻ.എസ്. നിമ്യ(ബേസ് ബോൾ), കെ. ദീപക്(നെറ്റ് ബോൾ), സി.കെ. ഹർഷാദ്(ഖോ ഖോ) എന്നിവരെ ആദരിച്ചു. ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ പി.ടി. സജീവൻ സ്വാഗതം പറഞ്ഞു.