വനപാലകരെ ആക്രമിച്ചെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ കേസ്
1512741
Monday, February 10, 2025 5:15 AM IST
പുൽപ്പള്ളി: വനപാലകരെ ആക്രമിക്കുകയും വാഹനത്തിനു കേടുവരുത്തുകയും ചെയ്തെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ പോലീസ് കേസെടുത്തു.
കുറിച്ചിപ്പറ്റ സ്വദേശികളായ വിപിൻ, ആവണി രാജേഷ് എന്നിവർക്കെതിരേയാണ് കേസ്. കഴിഞ്ഞ ദിവസം കുറിച്ചിപ്പറ്റ ഭാഗത്ത് കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ വനപാലകർ തുരത്തിയിരുന്നു.
ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മടങ്ങിയ ഇവർക്ക് വീണ്ടും ആന ഇറങ്ങിയെന്ന വ്യാജ വിവരം നാട്ടുകാരിൽ ചിലർ നൽകി. തിരിച്ചെത്തിയപ്പോഴാണ് ആക്രമിക്കുകയും വാഹനം കേടുവരുത്തുകയും ചെയ്തതെന്നു വനം അധികൃതർ പറഞ്ഞു.
ആക്രമണത്തിന് ഇരയായവരുടെ പരാതിയിലാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പോലീസ് കേസ്.