സ്കോളർഷിപ്പ് വിതരണം ചെയ്തു
1512751
Monday, February 10, 2025 5:19 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളിൽനിന്നുള്ള 87 വിദ്യാർഥികൾക്ക് സേവാഭാരതി ജില്ലാ ഘടകം തഞ്ചാവൂർ സർവകലാശാലയുടെ വിദ്യാദർശൻ പരിപാടിയുമായി സഹകരിച്ച് സ്കോളർഷിപ്പ് വിതരണം ചെയ്തു.
മേപ്പാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ തഞ്ചാവൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എസ്. വൈദ്യസുബ്രഹ്ണ്യം ഉദ്ഘാടനം ചെയ്തു. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.രഞ്ജിത്ത് വിജയഹരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സക്രട്ടറി ഡോ.ശ്രീറാം ശങ്കർ ആമുഖപ്രഭാഷണം നടത്തി. എസ്. സേതുമാധവൻ, കെ.ജി. ഗോപാലപിള്ള, സത്യൻ നായർ, നീതു ജെയ്സണ്, പി.എം. രവികുമാർ, എം.സി. വത്സൻ, പദ്മശ്രീ ഡോ.ഡി.ഡി. സഖ്ദേവ്, ഡോ.അഞ്ജലി ധനജ്ഞയൻ, ടി.ഡി. ജഗന്നാഥകുമാർ എന്നിവർ പ്രസംഗിച്ചു.