വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് നൽകി
1512742
Monday, February 10, 2025 5:15 AM IST
മാനന്തവാടി: നാല് ഗവ.സ്കൂളുകൾക്കും ഒന്‍പത് എയ്ഡഡ് വിദ്യാലയങ്ങൾക്കും നഗരസഭ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.
ഓരോ സ്കൂളിലെയും വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായാണ് കിറ്റുകൾ അനുവദിച്ചത്. നഗരസഭ മൂന്നു ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഇതിനു നീക്കിവച്ചിരുന്നത്. കിറ്റ് വിതരണത്തിന് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യൻ കിറ്റ് വിതരണം നടത്തി. പ്രിൻസിപ്പൽ പി.സി. തോമസ്, വൈസ് പ്രിൻസിപ്പൽ കെ.കെ. സുരേഷ്കുമാർ,
നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലേഖ രാജീവൻ, വിപിൻ വേണുഗോപാൽ, പാത്തുമ്മ, പി.വി.എസ്. മൂസ, കൗണ്‍സിലർമാരായ വി.ആർ. പ്രവീജ്, രാമചന്ദ്രൻ, കായികാധ്യാപകൻ ജെറിൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ ഉദ്യമത്തെ എഇഒ എ.കെ. മുരളീധരൻ, ബിപിസി സുരേഷ് എന്നിവർ അനുമോദിച്ചു.