പ്രചാരണം അടിസ്ഥാനരഹിതമെന്ന്
1512744
Monday, February 10, 2025 5:15 AM IST
മുട്ടിൽ: കഴിഞ്ഞ ദിവസം ചേർന്ന കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ വാക്കേറ്റവും കൈയേറ്റവും ഉണ്ടായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ജോയി തൊട്ടിത്തറ പ്രസ്താവനയിൽ പറഞ്ഞു.
തത്പര കക്ഷികൾ കുപ്രചാരണമാണ് നടത്തുന്നത്. വാർഡ് കമ്മിറ്റികളുടെ പുനഃസംഘടന, കുടുംബസംഗമം, പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദർശനംതുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുന്നതിനാണ് യോഗം ചേർന്നതെന്നും പ്രസിഡന്റ് പറഞ്ഞു.