മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു-വേട്ടക്കരുമൻ ക്ഷേത്രത്തിൽ ഉത്സവം
1512746
Monday, February 10, 2025 5:15 AM IST
മുട്ടിൽ: ശ്രീ സന്താനഗോപാല മഹാവിഷ്ണു-വേട്ടക്കരുമൻ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. 12നാണ് സമാപനം. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് സുനിൽ നന്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ഗോപിനാഥൻ നന്പൂതിരിപ്പാട് കൊടിയേറ്റി. ഇന്നു വൈകുന്നേരം ആറിന് മുട്ടിൽ അയ്യപ്പക്ഷേത്രത്തിൽനിന്നു താലപ്പൊലി എഴുന്നള്ളിപ്പ് ഉണ്ടാകും.12ന് ഉച്ചയ്ക്കാണ് കൊടിയിറക്കം.
ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക്കുമാർ, പി. ഹരിഹര സുധൻ, കെ. ചാമിക്കുട്ടി, സുന്ദർരാജ് എടപ്പെട്ടി, വി.കെ. ഗോപിദാസ്, കെ.ഇ. പ്രകാശ്, ടി. രവീന്ദ്രൻ, കെ. വിജയൻ, ചന്ദ്രൻ അന്പലക്കുന്ന്, കെ. രാമദാസ്, വി.കെ. പ്രമോദ്, കെ. ചന്ദ്രശേഖരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉത്സവ പരിപാടികൾ.