ചുവട് നേതൃത്വ പരിശീലന ക്യാന്പ്
1512749
Monday, February 10, 2025 5:19 AM IST
കൽപ്പറ്റ: കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി ചുവട് നേതൃത്വ പരിശീല ക്യാന്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാന്പിൽ സംഘടനാ പ്രവർത്തനത്തിൽ നേതൃത്വപരമായി പ്രവർത്തകരെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലാസുകൾ ക്രമീകരിച്ചത്.
ബ്രാഞ്ച് പ്രസിഡന്റ് ബിജു ജോസഫ് പതാക ഉയർത്തി. ക്യാന്പിലെ വിവിധ സെഷനുകളിലായി അജീഷ് ജോസഫ്, കെ. തോമസ് ബാബു, അഡ്വ. വേണുഗോപാൽ തുടങ്ങിയവർ ക്ലാസെടുത്തു. കളികളും മത്സരങ്ങളും ക്ലാസുകളും നടത്തി. സംഘടനാ പ്രവർത്തന രംഗത്ത് മുന്നേറുന്നതിന് ക്യാന്പ് സഹായകമായതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു.ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുന്നതിന് മാർഗരേഖ തയാറാക്കി. മികച്ച ക്യാന്പറായി ഡെല്ലസ് ജോസഫ്, ലേഡി ക്യാന്പറായി ഫാസില എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ മത്സര ഇനങ്ങളിൽ ടി.കെ. സിദ്ദിഖ്, എം.വി. സതീഷ്, പി.എച്ച്. അഷറഫ്ഖാൻ, സി.എച്ച്. റഫീഖ്, ഗ്ലോറിൻ സെക്വീര, ബിജു ജോസഫ്, ബിന്ദുലേഖ എന്നിവർ ജേതാക്കളായി. ക്യാന്പിന്റെ കണ്ടെത്തലായി സാലിമിനെ തെരഞ്ഞെടുത്തു.
കെ.ടി. ഷാജി, മോബിഷ് പി. തോമസ്, സിനീഷ് ജോസഫ്, ടി. അജിത്ത്കുമാർ, ലൈജു ചാക്കോ, ശരത് ശശിധരൻ, എം.ജി. അനിൽകുമാർ, സജി ജോണ്, എം. നസീമ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.