ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കണം: സിപിഐ(എംഎൽ)റെഡ് സ്റ്റാർ
1512747
Monday, February 10, 2025 5:19 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളെ പരമാവധി ഭൂമി നൽകി പുനരധിവസിപ്പിക്കണമെന്ന് സപിഐ(എംഎൽ) റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അർഹരായ മുഴുവൻ കുടുംബങ്ങളെയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുക,
വൻകിട തോട്ടം ഉടമകളുടെ അനധികൃത കൈവശത്തിലുള്ള ഭൂമി നിയമനിർമാണത്തിലൂടെ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ടി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോർജ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ. പ്രേംനാഥ്, കെ.ജി. മനോഹരൻ, സി.ജെ. ജോണ്സണ് എന്നിവർ പ്രസംഗിച്ചു.