ധാരണാപത്രത്തിൽ ഒപ്പുവച്ചു
1512750
Monday, February 10, 2025 5:19 AM IST
പുൽപ്പള്ളി:അക്കാഡമിക് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പഴശിരാജാ കോളജിലെയും മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെയും മാധ്യമ പഠന വിഭാഗങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതിന് പഴശിരാജാ കോളജിൽ സംഘടിപ്പിച്ച ചടങ്ങ് പ്രിൻസിപ്പൽ കെ.കെ. അബ്ദുൾബാരി ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ.ചാക്കോ ചേലംപറന്പത്ത് അധ്യക്ഷത വഹിച്ചു.
സിഇഒ ഫാ.ജോർജ് കാലായിൽ, ഡോ.ജോബിൻ ജോയ്, അനു ആൻ വർഗീസ്, നീത ഫ്രാൻസിസ്, ജിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. പി. അശ്വിൻ, സ്വർഗ വർഗീസ്, ഷോബിൻ മാത്യു, ലിൻസി ജോസഫ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ നേതൃത്വം നൽകി.