ദേശീയ ഗെയിംസിൽ സ്വർണം നേടിയവർക്ക് സ്വീകരണം നൽകി
1512740
Monday, February 10, 2025 5:15 AM IST
കൽപ്പറ്റ: ദേശീയ ഗെയിംസിൽ ഫുട്ബോളിൽ സ്വർണം നേടിയ കേരള ടീമിലെ വയനാട്ടിൽനിന്നുള്ള പരിശീലകൻ ഷഫീഖ് ഹസൻ, താരമായ യാഷിൻ മാലിക് എന്നിവർക്ക് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ എച്ച്ഐഎം യുപി സ്കൂൾ പരിസരത്ത് സ്വീകരണം നൽകി.
അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ്, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു, വൈസ് പ്രസിഡന്റ് സലിം കടവൻ, സെക്രട്ടറി ബിനു തോമസ്, കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.കെ. ഷാജി, ഷമീം ബക്കർ എന്നിവർ പ്രസംഗിച്ചു.
മേപ്പാടി സ്വദേശികളാണ് ഷഫീഖ് ഹസനും യാഷിൻ മാലിക്കും. മേപ്പാടിയിൽ പൗരസമിതിയുടെ നേതൃത്വത്തിലും ഇവർക്ക് സ്വീകരണം നൽകി.