മഹാഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു
1512743
Monday, February 10, 2025 5:15 AM IST
സുൽത്താൻ ബത്തേരി: സർവജന ഹൈസ്ക്കൂളിൽ 1980ൽ പടിയിറങ്ങിയവരുടെ കൂട്ടായ്മയായ സർവജന എസ്എസ്എൽസി@80 കൂട്ടുകാർ ഗ്രൂപ്പിലെ 60 വയസ് പൂർത്തിയായവരെ ചേർത്ത് മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു.
ആദരം@60എന്ന പേരിൽ ബത്തേരി അധ്യാപക ഭവനിൽ നടന്ന സംഗമത്തിൽ സന്ദേശപ്രഭാഷണവും ആദരവ് ഫലക വിതരണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി.
ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് കോളജ് ലോക്കൽ മാനേജർ പ്രഫ.ജോണ് മത്തായി നൂറനാൽ മുഖ്യപ്രഭാഷണം നടത്തി. രാജൻ തോമസ്, പി.കെ. ശിവനന്ദൻ, റോയ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.