ആശുപത്രി കെട്ടിടം: പ്രതീകാത്മക ഉദ്ഘാടനം നടത്തി
1512748
Monday, February 10, 2025 5:19 AM IST
സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിനു നിർമിച്ച കെട്ടിടത്തിന്റെ പ്രതീകാത്മക ഉദ്ഘാടനം യൂത്ത്ലീഗ് നിയോജകമണ്ഡലം കമ്മിറ്റി നടത്തി. നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും കെട്ടിടം തുറന്നുപ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.
ജില്ലാ പ്രസിഡന്റ് എം.പി. നവാസ് നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വേങ്ങൂർ അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള മാടക്കര, സി.കെ. ആരിഫ്, സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, മുസ്തഫ കണ്ണോത്ത്, പി.എം. ഇർഷാദ്, റഫീഖ് കരടിപ്പാറ, റഫീഖ് കൊളഗപ്പാറ, പി. ഷിഫാനത്ത്,രാധ ബാബു, ജമീല കുടുക്കി എന്നിവർ പ്രസംഗിച്ചു. ഇ.പി. ജലീൽ സ്വാഗതവും റിയാസ് കൈനാട്ടി നന്ദിയും പറഞ്ഞു.