വൈദിക, സന്യസ്ത കൂട്ടായ്മ നടത്തി
1512752
Monday, February 10, 2025 5:19 AM IST
വാഴവറ്റ: എയുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥികളായ വൈദികരുടെയും സന്യസ്തരുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. വിരമിച്ച അധ്യാപകരും വിശിഷ്ട വ്യക്തികളും സംഗമത്തിൽ പങ്കെടുത്തു.
സ്മരണകൾ പങ്കുവയ്ക്കൽ, ആദരിക്കൽ, സ്നേഹവിരുന്ന് എന്നിവയും നടത്തി. സ്കൂൾ മാനേജർ ഫാ. ജെയ്സണ് കളത്തിപറന്പിൽ, വിപിൻ സേവിയർ, കെ.വൈ. ജോർജ്, പി. മാത്യു, കെ. അന്നമ്മ, സിസ്റ്റർ ടെറിൻ ടോംസ് എന്നിവർ നേതൃത്വം നൽകി.