ജൂബിലി വർഷ പദയാത്രയും പ്രവർത്തന വർഷ ഉദ്ഘാടനവും സംഘടിപ്പിച്ചു
1511092
Tuesday, February 4, 2025 8:18 AM IST
മാനന്തവാടി: ആഗോള കത്തോലിക്ക സഭ 2025 ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.
മാനന്തവാടി രൂപത കാര്യാലയത്തിൽ ബിഷപ് മാർ ജോസ് പൊരുന്നേടം ഫ്ളാഗ് ഓഫ് ചെയ്ത പദയാത്ര കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ സമാപിച്ചു. രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. കെസിവൈഎം മാനന്തവാടി രൂപതയുടെ പ്രവർത്തന വർഷ ഉദ്ഘാടനം മുൻരൂപത പ്രസിഡന്റ് ആന്റണി മങ്കടപ്ര ഉദ്ഘാടനം ചെയ്തു. 2025 വർഷത്തെ പദ്ധതിയായ എന്റെ ഗ്രാമം ലോഗോ ഫെഡർ ഫൗണ്ടേഷൻ ജനറൽ മാനേജർ ഫാ. റിൻസണ് നെല്ലിമലയിൽ പ്രകാശനം ചെയ്തു.
2024 വർഷത്തെ ഭാരവാഹികളെ വേദിയിൽ ഫാ. ബിജു തൊണ്ടിപ്പറന്പിൽ ആദരിച്ചു. രൂപത ഡയറക്ടർ ഫാ. സാന്റോ അന്പലത്തറ, ഫാ. സോണി വാഴക്കാട്, ഫാ. അമൽ മന്ത്രിക്കൽ, രൂപത വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേൽ, രൂപത സെക്രട്ടറി ഡ്യൂണ കിഴക്കേമണ്ണൂർ, ട്രഷറർ നവീൻ പുലകുടിയിൽ, കോഓർഡിനേറ്റർ ജോബിൻ തടത്തിൽ, രൂപത ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്എച്ച്, മാനന്തവാടി മേഖല പ്രസിഡന്റ് അഭിനവ് കട്ടിക്കാനായിൽ, മേഖല ആനിമേറ്റർ സിസ്റ്റർ ജിനി എഫ്സിസി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്നായി 200ൽ പരം യുവജനങ്ങൾ പങ്കെടുത്തു.