ഹരിത പ്രഖ്യാപനം നടത്തി
1510198
Saturday, February 1, 2025 5:37 AM IST
കൽപ്പറ്റ: മാലിന്യ മുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി നഗരസഭ പരിധിയിലെ സ്ഥാപനങ്ങളിൽ ഹരിത പ്രോട്ടോക്കോൾ നടപ്പലാക്കിയതിന്റെ ഭാഗമായി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി.
നഗരസഭ ചെയർമാൻ ടി.ജെ. ഐസക് ഹരിത ഓഫീസ് പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. പ്രഖ്യാപനത്തിന്റെ ഭാഗമായി നഗരസഭ പരിധിക്കുള്ളിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളെ ഹരിത ഓഫീസുകളായും വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായും കലാലയങ്ങളെ ഹരിത കലാലയങ്ങളായും മുണ്ടേരി, കൽപ്പറ്റ ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിച്ചു.
ഹരിത കേരള മിഷന്റെ റിസോഴ്സ് പേഴ്സണ്‍മാർ നടത്തിയ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിത സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. എ, എ പ്ലസ്, തുടങ്ങിയ റാങ്കുകളാണ് നൽകിയത്. കളക്ടറേറ്റും മുനിസിപ്പാലിറ്റിയും അടക്കമുള്ള നഗരസഭ പരിധിക്കുള്ളിലുള്ള സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹരിത ഓഫീസുകളായി പരിവർത്തിക്കപ്പെടുന്ന കാര്യത്തിൽ ഉയർന്ന നേട്ടം കൈവരിക്കാനായത് നഗരസഭയ്ക്ക് അഭിമാനമായി.
വൈസ് ചെയർപേഴ്സണ്‍ സരോജിനി ഓടന്പത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
നഗരസഭ സെക്രട്ടറി അലി അഷ്ഹർ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ സ്ലാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ചണ് ആയിഷ പള്ളിയാൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍, രാജാറാണി, ക്ലീൻസിറ്റി മാനേജർ സത്യൻ,
ഹരിത കേരളാമിഷൻ റിസോട്ട് പേഴ്സണ്‍ ആതിര, തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭ കൗണ്‍സിലർമാരായ വിനോദ് കുമാർ, പി. കുഞ്ഞുട്ടി, കെ. അജിത, റഹിയാനത്ത് വടക്കേതിൽ, സാജിത മജീദ്, ശ്രീജ, കെ.കെ. വത്സല, ടി.കെ. റെജുല, ജൈന ജോയ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.