പാത്രിയർക്കാ പതാകപ്രയാണം ആരംഭിച്ചു
1510204
Saturday, February 1, 2025 5:42 AM IST
മീനങ്ങാടി: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാത്രിയർക്കാ പതാക പ്രയാണം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് കത്തീഡ്രലിൽനിന്നു ആരംഭിച്ചു.
തീർത്ഥാടകസംഘം മേഖലാ കണ്‍വീനർ പൈലിക്കുഞ്ഞ് പട്ടശേരിൽ, ഫാ.എൽദോസ് പാടത്ത് എന്നിവർക്ക് മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് പാത്രിയർക്കാ പതാക കൈമാറി.
ഭദ്രാസന സെക്രട്ടറി റവ.ഡോ.മത്തായി അതിരന്പുഴയിൽ, കത്തീഡ്രൽ സഹവികാരി ഫാ.റെജി പോൾ ചവർപ്പനാൽ, ഫാ.സജി ഏബ്രാഹം ചൊള്ളാട്ട്, ഫാ.എൽദോസ് അന്പഴത്തിനാംകുടിയിൽ, കത്തീഡ്രൽ ട്രസ്റ്റി കുര്യാച്ചൻ നെടുങ്ങോട്ടുകുടിയിൽ, ടി.കെ. എൽദോ തുരുത്തുമ്മേൽ എന്നിവർ പ്രസംഗിച്ചു. ബിനു പാങ്കോട്,
ജോഷി ആരക്കുന്നം, സി.ജെ. സണ്ണി ചൂരക്കുളങ്ങര, തോമസ് മുളന്തുരുത്തി, എൽദോസ് പാന്പ്ര, ഷാജി മാനന്തവാടി, ജോബി കൂത്താട്ടുകുളം, ഏലിയാസ് കോരഞ്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള തീർത്ഥാടകസംഘം ഏഴിന് മഞ്ഞനിക്കരയിൽ എത്തും.