കാൻസർ കെയർ സ്ക്രീനിംഗ് കാന്പയിൻ
1510426
Sunday, February 2, 2025 5:25 AM IST
കൽപ്പറ്റ: സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയാർബുദം എന്നിവ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളിൽ പരിശോധന നടത്തുന്നു.
കാൻസർ കെയർ പരിശോധനയിലൂടെ രോഗം നേരത്തേ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയാണ് കാന്പയിൻ ലക്ഷ്യം. ജില്ലയിലെ പ്രാഥമിക കുടുംബാരോഗ്യങ്ങൾ,
സ്വകാര്യ ക്ലിനിക്കുകൾ മുഖേന സ്തനാർബുദ നിർണയത്തിന് ക്ലിനിക്കൽ പരിശോധനയും ഗർഭാശയ ക്യാൻസർ നിർണയത്തിന് പാപ്സ്മിയർ പരിശോധനയും നടത്തും. നാല് മുതൽ മാർച്ച് ഏട്ട് വരെയാണ് പരിശോധനകൾ നടത്തുക.