പുൽപ്പള്ളിയിൽ വനിതാസംഗമം നടത്തി
1510427
Sunday, February 2, 2025 5:25 AM IST
പുൽപ്പള്ളി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ വർണം-2025 എന്ന പേരിൽ വനിതാസംഗമം നടത്തി. സ്ത്രീകളുടെ കായികവും സർഗാത്മകവുമായ കഴിവുകൾ പരിപോഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ വാർഡുകളിൽനിന്നായി നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.
വിജയ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉഷ തന്പി, ബീന ജോസ്, ബിന്ദു പ്രകാശ്, എ.എൻ. സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.വി. റെജീന, മേഴ്സി ബെന്നി, പഞ്ചായത്തംഗങ്ങളായ ശ്രീദേവി മുല്ലയ്ക്കൽ, മണി പാന്പനാൽ, അനിൽ സി. കുമാർ, രജനി ചന്ദ്രൻ, ജോമറ്റ് കോതവഴിക്കൽ, രാജു തോണിക്കടവ്, ജോഷി ചാരുവേലിൽ എന്നിവർ പ്രസംഗിച്ചു.