വയനാടിന്റെ സമഗ്രപുരോഗതിക്ക് ഈടുറ്റ സംഭാവനകൾ നൽകിയ നേതാവാണ് കെ. രാഘവൻ മാസ്റ്റർ: കെ.കെ. ഏബ്രഹാം
1510197
Saturday, February 1, 2025 5:37 AM IST
പുൽപ്പള്ളി: വയനാടിന്റെ സമഗ്രപുരോഗതിയ്ക്ക് ഈടുറ്റ സംഭാവനകൾ നല്കിയ നേതാവാണ് മുൻ എംഎൽഎ കെ. രാഘവൻ മാസ്റ്ററെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം.
ഗോത്രവർഗ സമൂഹത്തിൽനിന്ന് കടന്നുവന്ന് പൊതു സമൂഹത്തിന്റെ ആദരവ് നേടിയെടുത്തു. സംശുദ്ധമായ വ്യക്തിജീവിതവും പൊതുജീവിതവുമായിരുന്നു രാഘവൻ മാസ്റ്ററുടെ മുഖമുദ്ര. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ പൊതു പ്രവർത്തകർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് രാഘവൻ മാസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു.
കെ. രാഘവൻ മാസ്റ്ററുടെ 29-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് കാര്യംപാതിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ഡോ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. രാധാ രാഘവൻ, വി.എം. പൗലോസ്, ബേബി സുകുമാരൻ, മനോജ് മാത്യു കടുപ്പിൽ, അർജുൻ രാഘവൻ, ശിവരാമൻ കാര്യന്പാതി എന്നിവർ പ്രസംഗിച്ചു. അനുസ്മരണത്തോട് അനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചർനയും നടത്തി.