ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി
1511085
Tuesday, February 4, 2025 8:18 AM IST
മാനന്തവാടി: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു.
ഗവ. പോളിടെക്നിക് മേപ്പാടി, കൽപ്പറ്റ മിൽമ പ്ലാന്റ് എന്നീ സ്ഥലങ്ങളിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്. ഒന്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് പങ്കെടുത്തത്. തുടർന്ന് വിദ്യാർഥികൾ പൂക്കോട് തടാകവും കാരാപ്പുഴ ഡാമും സന്ദർശിച്ചു. എസ്ഐടിസി അബ്ദുൾ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് വി.കെ. ഷഫീന, സി. നാസർ, സി. സജേഷ്, ജോസ്ന തുടങ്ങിയവർ നേതൃത്വം നൽകി.