കാപ്പിച്ചെടികൾ സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചതായി പരാതി
1510199
Saturday, February 1, 2025 5:37 AM IST
മാനന്തവാടി: പാലാക്കുളി ചെക്ക്ഡാമിന് സമീപം കാപ്പിച്ചെടികൾ സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചതായി പരാതി. കാരിക്കാമുളയിൽ പൗലോസിന്റെ കാപ്പിച്ചെടികളാണ് തീയിട്ടു നശിപ്പിച്ചത്. ചെക്ക് ഡാമിന് സമീപമെത്തിയ സന്ദർശകരാണ് തീയിട്ടതെന്നാണ് പരാതി.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയാണ് തീ പടരുന്നത് ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.