സാന്ത്വന പ്രവർത്തനത്തിൽ കൈകോർത്ത് അരിമുള സ്കൂളിലെ കുട്ടികൾ
1510438
Sunday, February 2, 2025 5:31 AM IST
കേണിച്ചിറ: സാന്ത്വന പ്രവർത്തനത്തിൽ കൈകോർത്ത് അരിമുള എയുപി സ്കൂളിലെ കുട്ടികൾ. വിദ്യാലയത്തിലെ ജെആർസി യൂണിറ്റ് അംഗങ്ങളും മറ്റു വിദ്യാർഥികളും സ്വരൂപിച്ച തുക നടവയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് ഹെഡ്മിസ്ട്രസ് എം. ഉഷ കൈമാറി.
പാലിയേറ്റീവ് പ്രവർത്തകരായ എം.എം. മേരി, സാലി ജോസ്, വിൻസന്റ് ജോണ്, ജെആർസി കോ ഓർഡിനേറ്റർ ജി. വേണുഗോപാൽ, പി.പി. മജീദ്, ടി.എൻ. സജിൻ തുടങ്ങിയവർ പങ്കെടുത്തു.