ചിൽഡ്രൻസ് ഹോമിൽ കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി
1509839
Friday, January 31, 2025 6:13 AM IST
കണിയാന്പറ്റ: എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി. സൂപ്രണ്ട് എം.പി. ഹസൈൻ അധ്യക്ഷത വഹിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ് ലഹരിവിരുദ്ധ സന്ദേശം നൽകി. സിവിൽ എക്സൈസ് ഓഫീസർ വി.പി. വിജീഷ് പ്രസംഗിച്ചു. കൗണ്‍സലർ മഞ്ജു ജോർജ് സ്വാഗതം പറഞ്ഞു.
വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ പരിശീലനത്തിനു നേതൃത്വം നൽകി.