തൊണ്ടർനാട് സർവീസ് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി
1510196
Saturday, February 1, 2025 5:37 AM IST
മക്കിയാട്: തൊണ്ടർനാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ച് ഓഫീസും കോറോത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
സഹകരണ സ്ഥാപനങ്ങളെ നിലനിർത്തേണ്ട ഉത്തരവാദിത്തം ഓരോ സഹകാരിക്കുമുണ്ടെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ ആദ്യ വായ്പ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ആദ്യ നിക്ഷേപം സ്വീകരിച്ചു.
ബാങ്ക് മുൻ പ്രസിഡന്റുമാരായ കെ. സത്യൻ, മത്തായി ഐസക് എന്നിവരെ എ. ജോണി, പി.വി. സഹദേവൻ എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. പനമരം റൂറൽ സഹകരണ ബാങ്ക് പ്രസിഡന്റ് എ.എൻ. പ്രഭാകരൻ, തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, തൊണ്ടർനാട് ബാങ്ക് പ്രസിഡന്റ് എ.എം. ശങ്കരൻ, സെക്രട്ടറി പി.എ. ബാബു, പഞ്ചായത്ത് അംഗം എം.എം. ചന്തു, കേരള ബാങ്ക് ഡിജിഎം എൻ.വി. വിനു,
ശശിധരൻ വഞ്ഞോട്, ആർ. രവീന്ദ്രൻ, മൊയ്തു പൂവൻ, ശശിമോൻ, പി.കെ. ജയിംസ്, കെ.പി. രാജശേഖരൻ, ടോമി മക്കിയാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, ബാങ്ക് ഡയറക്ടർ വേണു മുള്ളോട്ട്, കെ. ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.