കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂൾ വാർഷികം ആഘോഷിച്ചു
1510434
Sunday, February 2, 2025 5:30 AM IST
കല്ലോടി: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ 77-ാമത് വാർഷികം ആഘോഷിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന എ.എസ്. ജസി, സിസ്റ്റർ ലാലി വർഗീസ് എന്നിവർക്കു യാത്രയയപ്പ് നൽകി. ഗരിമ 25 എന്നി പേരിൽ നടത്തിയ പരിപാടി മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു.
കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. സർവീസിൽനിന്നു വിരമിക്കുന്നവരുടെ ഫോട്ടോ അനാച്ഛാദനവും വിരമിക്കുന്ന മാനന്തവാടി എഇഒ എ.കെ. മുരളീധരനെ ആദരിക്കലും സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ നിർവഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ എന്നിവർ വിവിധ രംഗങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.
സ്പ്ലാഷ് ക്വിസ് വിജയികൾക്കുള്ള കാഷ് അവാർഡുകൾ വാർഡ് അംഗം ജംഷീറ ശിഹാബ് വിതരണം ചെയ്തു. വിദ്യാർഥികളുടെ രചനകൾ ഉൾപ്പെടുത്തി തയാറാക്കിയ പൊന്നോല’25 സപ്ലിമെന്റിന്റെ പ്രകാശനം നടത്തി. സർവീസിൽനിന്ന് വിരമിക്കുന്നവർക്ക് പിടിഎയുടെ മെമന്േറാ പ്രസിഡന്റ് സിബി ആശാരിയോട്ട് കൈമാറി.
പ്രീ പ്രൈമറി പിടിഎ പ്രസിഡന്റ് രേഷ്മ സജോയ്, സീനിയർ അസിസ്റ്റന്റ് കാതറൈൻ സി. തോമസ്, സ്കൂൾ ലീഡർ റെന കദീജ, എടവക പഞ്ചായത്ത് അംഗങ്ങളായ ജോർജ് പടകൂട്ടിൽ, ലത വിജയൻ, എംപിടിഎ പ്രസിഡന്റ് ബുഷ്റ നജുമുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ.ജെ. ധന്യമോൾ എന്നിവർ പ്രസംഗിച്ചു.
സർവീസിൽനിന്നു വിരമിക്കുന്നവരെക്കുറിച്ചുള്ളഡോക്യുമെന്ററി(സമാദരം)പ്രദർശിപ്പിച്ചു. എ.എസ്. ജസി, സിസ്റ്റർ ലാലി വർഗീസ് എന്നിവർ മറുപടിപ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത് സ്വാഗതവും ആഘോഷക്കമ്മിറ്റി ജനറൽ കണ്വീനർ എം.ജെ. ജിഷിൻ നന്ദിയും പറഞ്ഞു.