തിരുനാൾ ആഘോഷം
1510194
Saturday, February 1, 2025 5:37 AM IST
പുളിഞ്ഞാൽ ക്രിസ്തുരാജാ പള്ളി
മക്കിയാട്: പുളിഞ്ഞാൽ ക്രിസ്തുരാജാ ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാൾ തുടങ്ങി. വികാരി ഫാ.സ്റ്റീഫൻ ചീക്കപ്പാറ കൊടിയേറ്റി. ഇന്നു വൈകുന്നേരം അഞ്ചിന് കാപ്പിസെറ്റ് പള്ളി വികാരി ഫാ. സ്റ്റീഫൻ മുടക്കോടിയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന. 6.15ന് ക്രൈസ്റ്റ് നഗർ പള്ളി വികാരി ഫാ. ബിബിൻ കുന്നേലിന്റെ നേതൃത്വത്തിൽ പുളിഞ്ഞാൽ ടൗണ്‍ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.
6.45ന് തിരുനാൾ സന്ദേശം-പുതുശേരി സെന്റ് തോമസ് പള്ളി വികാരി ഫാ.ടോബി ശൗര്യാംമാക്കൽ. 7.15ന് മൊതക്കര പള്ളി വികാരി ഫാ.ടോണി ഏലംകുന്നേലിന്റെ കാർമികത്വത്തിൽ ലദീഞ്ഞ്. 7.45ന് പെരിക്കല്ലൂർ ഫൊറോന പള്ളി അസി.വികാരി ഫാ.തോംസണ്‍ കീരിപ്പേലിന്റെ നേതൃത്വത്തിൽ പള്ളിയിലേക്ക് പ്രദക്ഷിണം. 8.30ന് പെരിക്കല്ലൂർ ഫൊറോന വികാരി ഫാ.ജോർജ് കപ്പുകാലായിലിന്റെ കാർമികത്വത്തിൽ ദിവ്യകാരുണ്യ ആശീർവാദം.
സമാപന ദിനമായ നാളെ രാവിലെ 6.45ന് കുർബാന. 9.30ന് തിരുനാൾ റാസ. ഫാ.മാത്തുക്കുട്ടി കൊളക്കാട്ടുകുടി, ഫാ.റിൻഷോ കട്ടേൽ, ഫാ.റിജോ മുട്ടത്തിൽ, ഫാ.ടോബി, ഫാ.ലാൽ ജേക്കബ് പൈനുങ്കൽ എന്നിവർ കാർമികത്വം വഹിക്കും. കണ്ണൂർ ബിഷപ്സ് ഹൗസ് പ്രതിനിധി ഫാ.സൈജു മേക്കര തിരുനാൾ സന്ദേശം നൽകും. 12.30ന് പ്രദക്ഷിണം.
തുടർന്ന് തേറ്റമല സെന്റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ.ഷാജി മേക്കരയുടെ കാർമികത്വത്തിൽ ദിവ്യകാരുണ്യ ആശീർവാദം. 1.30ന് ഊട്ടുനേർച്ച. രണ്ടിന് കൊടിയിറക്കൽ. ആഘോഷത്തിന് ട്രസ്റ്റിമാരായ ഷാജി പുത്തൻപുരയിൽ, ബിജു പള്ളിപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.