ആർദ്രം പദ്ധതിയുടെ ഉദ്ഘാടനവും ശിലാസ്ഥാപന ശുശ്രൂഷയും നാളെ
1510435
Sunday, February 2, 2025 5:30 AM IST
മേപ്പാടി: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിന് മലബാർ മഹായിടവക നടപ്പാക്കുന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനവും ശിലാസ്ഥാപന ശുശ്രൂഷയും മൂന്നിനു വൈകുന്നേരം നാലിന് മേപ്പാടി ഹോളി ഇമ്മാനുവേൽ സിഎസ്ഐ പള്ളിയിൽ നടത്തും. പദ്ധതി ഉദ്ഘാടനം സിഎസ്ഐ മലബാർ മഹായിടവക ബിഷപ് ഡോ.റോയ്സ് മനോജ് വിക്ടർ നിർവഹിക്കും.
മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, വെല്ലൂർ മഹായിടവക ബിഷപ് ശർമ നിത്യാനന്ദം എന്നിവർ മുഖ്യാതിഥികളാകും. മഹായിടവക ഭാരവാഹികളായ റവ.ജേക്കബ് ഡാനിയേൽ, കെന്നറ്റ് ലാസർ, റവ.സി.കെ. ഷൈൻ തുടങ്ങിയവർ പങ്കെടുക്കും.