മരം മുറിക്കുന്നതിനിടെ വീണു പരിക്കേറ്റയാൾ മരിച്ചു
1510822
Monday, February 3, 2025 10:18 PM IST
പീച്ചങ്കോട്: മരം മുറിക്കുന്നതിനിടെ വീണു പരിക്കേറ്റയാൾ മരിച്ചു. പീച്ചങ്കോട് കാട്ടിച്ചിറക്കൽ മാടന്പള്ളി നൗഷാദ് (46) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
പരിക്കേറ്റ ഉടനെ വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപൊകുന്നതിനിടെ മരണം സംഭവിച്ചു. ഭാര്യ: മൈമൂന. മക്കൾ: നിസാന, സന.