പഞ്ചായത്ത് നഗരസഭയാക്കുന്നതിൽ പ്രതിഷേധം
1510439
Sunday, February 2, 2025 5:31 AM IST
ഉൗട്ടി: കോത്തഗിരി പഞ്ചായത്ത് നഗരസഭയാക്കാനുള്ള നീക്കത്തിൽ വ്യാപക പ്രതിഷേധം. ഇന്നലെ പുറങ്ങാടിൽ ചേർന്ന യോഗം കോത്തഗിരിയെ പഞ്ചായത്തായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു. 19 ഗ്രാമങ്ങളിൽനിന്നുള്ളവർ യോഗത്തിൽ പങ്കെടുത്തു.
ഇവർ യോഗാനന്തരം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. ബോജൻ ഉദ്ഘാടനം ചെയ്തു. രാമഗൗഡർ അധ്യക്ഷത വഹിച്ചു.