രാധയുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ രണ്ടാംഗഡു കൈമാറി
1510193
Saturday, February 1, 2025 5:37 AM IST
കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ മരണപ്പെട്ട രാധയുടെ കുടുംബത്തിന് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാംഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി-വർഗ്ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു കൈമാറി. രാധയുടെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങൾക്ക് മന്ത്രി ചെക്ക് കൈമാറിയത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ടി.എ. പാത്തുമ്മ, മാനന്തവാടി നഗരസഭാ കൗണ്‍സിലർമാരായ വി.ആർ. പ്രവീജ്, ഉഷാ കേളു, സീമന്തിനി സുരേഷ്, ഡിഎഫ്ഒ കെ.ജെ. മാർട്ടിൻ ലോവൽ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.