തരിയോട് നിർമല ഹൈസ്കൂളിൽ ക്ലാസ് സഭ ചേർന്നു
1510203
Saturday, February 1, 2025 5:42 AM IST
തരിയോട്: എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി നിർമല ഹൈസ്കൂളിൽ അധ്യയന വർഷം സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ അവലോകനത്തിന് ക്ലാസ് സഭ ചേർന്നു. ന്ധനോ ടു ഡ്രഗ്സ്ന്ധ നാലാംഘട്ട കാന്പയിന്റെ ഭാഗമായി ജൂണ്‍ 26, നവംബർ ഒന്ന്, 14, ഡിസംബർ 10 തീയതികളിൽ നടത്തിയ പ്രവർത്തനങ്ങളാണ് അവലോകനം ചെയ്തത്.
കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ് ലഹരിവിരുദ്ധ സന്ദേശം നൽകി. വിമുക്തി മിഷൻ ജില്ല കോ ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ ക്ലാസെടുത്തു.
അധ്യാപകരുമായി ചർച്ച നടത്തി പുതിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. എസ്പിസി ചാർജ് ഓഫീസർ വി.ആർ. സനൽ സ്വാഗതം പറഞ്ഞു.