വികസന സെമിനാർ സംഘടിപ്പിച്ചു
1511081
Tuesday, February 4, 2025 8:18 AM IST
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
കരട് പദ്ധതി രേഖ പ്രകാശനം ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ടിന് നൽകി വൈസ് പ്രസിഡന്റ് പുഷ്പ മനോജ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസണ്, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, രാധ മണിയൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി. സുരേഷ്, സീനിയർ ക്ലർക്ക് അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.