ഉപജീവന പദ്ധതികളുടെ പുരോഗതി വിലയിരുത്തി
1510433
Sunday, February 2, 2025 5:30 AM IST
മാനന്തവാടി: ജില്ലയിലെ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ദുരന്തബാധിത കുടുംബങ്ങൾക്കായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കിയ ഉപജീവന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനു കാത്തലിക് റിലീഫ് സർവീസ് ടെക്നിക്കൽ കണ്‍സൾട്ടന്റ് പി.കെ. കുര്യൻ, ഫിനാൻസ് ഓഫീസർ സി.ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തൊണ്ടർനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോ ഓർഡിനേറ്റർമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ, ഫീൽഡ് കോഓർഡിനേറ്റർമാരായ ആലിസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനു, ഷീന ആന്റണി എന്നിവർ സംഘത്തെ അനുഗമിച്ചു.
കാത്തലിക് റിലീഫ് സർവീസസുമായി സഹകരിച്ച് 308 കുടുംബങ്ങൾക്ക് 54,00,000 രൂപയുടെ ഉപജീവന പദ്ധതികൾക്കാണ് സൊസൈറ്റി സാന്പത്തിക സഹായം അനുവദിച്ചത്.