സംരംഭകസഭ സംഘടിപ്പിച്ചു
1510430
Sunday, February 2, 2025 5:25 AM IST
കൽപ്പറ്റ: തദ്ദേശസ്വയംഭരണ, വ്യവസായ-വാണിജ്യ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സംരംഭക സഭ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിലാണ് പരിപാടി നടത്തിയത്.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ മിസാൽ സാഗർ ഭരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ,
തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർ ജോമോൻ ജോസഫ്, സഹകരണ ജോയിന്റ് രജിസ്ട്രാർ അബ്ദുൽ റഷീദ് തിണ്ടുമ്മൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, കഐസ്എസ്ഐഎ പ്രസിഡന്റ് പി.ഡി. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.