ഈട്ടി മുറിച്ച കേസിൽ മുനിസിപ്പൽ കൗണ്‍സിലർ അറസ്റ്റിൽ
1510436
Sunday, February 2, 2025 5:30 AM IST
ഗൂഡല്ലൂർ: അപകടാവസ്ഥയിലുള്ള മരം വെട്ടിമാറ്റുന്നതിനുള്ള അനുമതിക്കു മറവിൽ ഈട്ടി മുറിച്ച കേസിൽ മുനിസിപ്പൽ കൗണ്‍സിലർ അറസ്റ്റിൽ.
ഏഴാം വാർഡ് കൗണ്‍സിലർ സത്യശീലനെയാണ് വനം ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. മാർത്തോമ്മാ നഗറിൽ അപകടാവസ്ഥയിൽനിന്ന മരം മുറിക്കുന്നതിനുള്ള അനുമതിയാണ് കൗണ്‍സിലർ ദുരുപയോഗം ചെയ്തത്.