നാട്ടുകാർ റോഡ് ഉപരോധിച്ചു
1510442
Sunday, February 2, 2025 5:31 AM IST
ഗൂഡല്ലൂർ: നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പൊൻജയശീലൻ എംഎൽഎയുടെ നേതൃത്വത്തിൽ മസിനഗുഡിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
മസിനഗുഡി-തെപ്പക്കാട് റോഡിലാണ് ചെക്പോസ്റ്റ് സ്ഥാപിച്ച് വനം വകുപ്പ് നിർമാണ സാമഗ്രികളുടെ കടത്ത് നിയന്ത്രിക്കുന്നത്. കുടിവെള്ള പദ്ധതിക്കുള്ള സാമഗ്രികൾ കൊണ്ടുപോകുന്നത് വനം ഉദ്യോഗസ്ഥർ തടഞ്ഞതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈഎസ്പി വസന്തകുമാർ സമരക്കാരുമായി ചർച്ച നടത്തി. പ്രശ്നപരിഹാരത്തിന് അഞ്ചിന് വനം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ചർച്ച നടത്താമെന്ന് ഡിവൈഎസ്പി അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.