കെ.ജെ. സഞ്ജുവിന് ജെസിഐ ബിസിനസ് അവാർഡ്
1510441
Sunday, February 2, 2025 5:31 AM IST
കൽപ്പറ്റ: കെ.ജെ. സഞ്ജുവിന് ജെസിഐ ചാപ്റ്ററിന്റെ ബിസിനസ് അവാർഡ്. പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ ജീവനോപാധികൾ നഷ്ടമായിട്ടും കരുത്തോടെ തിരിച്ചുവരികയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തത് കണക്കിലെടുത്താണ് സഞ്ജുവിനെ അവാർഡിനു തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം ഗ്രീൻ ഗേറ്റ്സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജെസിഐ സോണൽ പ്രസിഡന്റ് ജെസിൽ ജയൻ അവാർഡ് സമ്മാനിച്ചു. ചാപ്റ്റർ പ്രസിഡന്റ് അമൃത മങ്ങാടത്ത് അധ്യക്ഷത വഹിച്ചു.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി മുഖ്യാതിഥിയായി. ശിഖ നിധിൻ, അഭിലാഷ് സെബാസ്റ്റ്യൻ, ബീന സുരേഷ്, ജിഷ്ണു രാജൻ, ടി.എൻ. ശ്രീജിത്ത് ,കെ. അനൂപ്, ഡോ.ഷാനവാസ് പള്ളിയാൽ തുടങ്ങിയവർ പങ്കെടുത്തു.