ഔദ്യോഗിക യൂണിഫോമിൽ പൂർവ വിദ്യാർഥി സേനാ സംഗമം ശ്രദ്ധേയമായി
1510192
Saturday, February 1, 2025 5:37 AM IST
മുട്ടിൽ: ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ പഠിച്ചിറങ്ങിയ പോലിസ്, എക്സൈസ്, ഫോറസ്റ്റ്, എയർ ഫോഴ്സ്, ഫയർ ഫോഴ്സ്, ജയിൽ വകുപ്പുകളിൽ സേവനം ചെയ്യുന്നവരുടെ സംഗമം സംഘടിപ്പിച്ചു. 100 ഓളം ഉദ്യോഗസ്ഥർ യൂണിഫോമിൽ പൂർവ വിദ്യാർഥി സംഗമത്തിൽ ഒത്തൊരുമിച്ചത് വ്യത്യസ്തതയായി.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. വിജി പോൾ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംഒ പ്രസിഡന്റ് പട്ടാന്പി ഖാദർ, കോളജ് കണ്‍വീനർ അഡ്വ. മെയ്തു,
കോളജ് അലുംമ്നി കൂടെയായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ, മുൻ പ്രിൻസിപ്പൽ ഡോ.കെ. ജമാലുദ്ദീൻ ഫാറൂഖി, ഡോ.കെ.ജി. ബിജു, ഐക്യുഎസി കോഓർഡിനേറ്റർ ഡോ.പി. നജ്മുദ്ദീൻ, പിടിഎ വൈസ് പ്രസിഡന്റ് എടത്തിൽ അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഡോ.കെ.ജി. ബിജു, അബിൻ കുമാർ, പി. സുബൈർ എന്നിവരെ ആദരിച്ചു. അലുംമ്നി പ്രസിഡന്റ് ഷെമീർ പാറമ്മൽ, സെക്രട്ടറി ഡോ.എം.കെ. മുഹമ്മദ് സഈദ് എന്നിവർ പ്രസംഗിച്ചു.