മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂൾ വാർഷികമാഘോഷിച്ചു
1510201
Saturday, February 1, 2025 5:42 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിന്റെ
72-ാം വാർഷിക ആഘോഷം"അവനിരാഗം 2കെ25’ ആഘോഷിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജസ്റ്റിൻ മൂന്നാനാൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോണ്‍ വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർഥികളെ ആദരിച്ചു. ഗൗതം കിഷോർ, പാല സാർ എൻഡോവ്മെന്റ് വിതരണം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ കെ.ജി. ജോണ്സണ്, സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ സോജൻ തോമസ്,
ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസഫീന എസ്എബിഎസ്, പിടിഎ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ കണ്ണന്താനം, എംപിടിഎ പ്രസിഡന്റ് സബിത പൂത്തോട്ടയിൽ, സീനിയർ അസിസ്റ്റന്റ് ജോയ്സി ജോർജ്, സ്കൂൾ ലീഡർ അനറ്റ് ആൻ ജോബിസണ്‍, വാർഷിക ആഘോഷ കമ്മിറ്റി കണ്‍വീനർ എം.എം. ആന്റണി എന്നിവർ പ്രസംഗിച്ചു